Breaking News

ആശ്വാസം; ഇന്ത്യയിൽ 24 മണിക്കൂറിനിടെ 29,164 പേർക്കു കൂടി കോവിഡ്, നാലു മാസത്തിനിടയിലെ കുറഞ്ഞ പ്രതിദിന കണക്ക്

ഇന്ത്യയിൽ ദിനംപ്രതിയുള്ള കോവിഡ് രോ​ഗബാധിതരുടെ എണ്ണം കുറയുന്നു. പ്രതിദിന കണക്ക് നാലുമാസത്തിനിടെ ഇതാദ്യമായി മുപ്പതിനായിരത്തിനു താഴെ എത്തി. 29,164 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 88,74,291 ആയി. 449 പേർ കൂടി കോവിഡ് ബാധയെ തുടർന്ന് മരിച്ചതോടെ ആകെ മരണസംഖ്യ 1,30,519 ആയിട്ടുണ്ട്.

നിലവിൽ 4,53,401 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ മാത്രം ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 12,077 പേരുടെ കുറവുണ്ടായി.
ഇന്നലെ മാത്രം 40,791 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തി നേടിയവരുടെ ആകെ എണ്ണം 82,90,371 ആയി ഉയർന്നു എന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നവംബർ 16 വരെ 12,65,42,907 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 8,44,382 സാമ്പിളുകൾ പരിശോധിച്ചതായും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *