അടുത്ത വർഷം ഇടത് സർക്കാരിന്റെ കാലാവധി കഴിയുമ്പോൾ ഈ ചെറിയ സംസ്ഥാനത്തിന്റെ കടം ഏകദേശം 3.2 ലക്ഷം കോടി രൂപയായി മാറും,ചിലവ് ചുരുക്കണം മുണ്ട് മുറുക്കിയുടുക്കണം എന്ന നിരന്തര ആഹ്വാനത്തിന്റെ ഭാഗമായി ലൈംഗീക അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്കുള്ള നിർഭയ ഹോമുകൾ പൂട്ടിക്കുകയും കൺസൾട്ടൻസികളുടെ പോക്കറ്റിൽ ബ്ലേഡ് പലിശയ്ക്ക് കടമെടുത്ത പണം വെച്ചുകൊടുക്കുകയും ചെയ്ത ഒരു സർക്കാരാണിത്.
പ്രിൻസിപ്പൽ സെക്രട്ടറി അകത്താണ്. പാർട്ടി സെക്രട്ടറി നാണക്കേട് കൊണ്ട് സ്ഥലം വിട്ടു. ധനകാര്യ മന്ത്രിക്ക് സുബോധം തന്നെ നഷ്ടപ്പെട്ടുവെന്നും ശോഭാ സുരേന്ദ്രൻ.
ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
അടുത്ത വർഷം ഇടത് സർക്കാരിന്റെ കാലാവധി കഴിയുമ്പോൾ ഈ ചെറിയ സംസ്ഥാനത്തിന്റെ കടം ഏകദേശം 3.2 ലക്ഷം കോടി രൂപയാകും.
ചിലവ് ചുരുക്കണം മുണ്ട് മുറുക്കിയുടുക്കണം എന്ന നിരന്തര ആഹ്വാനത്തിന്റെ ഭാഗമായി ലൈംഗീക അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്കുള്ള നിർഭയ ഹോമുകൾ പൂട്ടിക്കുകയും കൺസൾട്ടൻസികളുടെ പോക്കറ്റിൽ ബ്ലേഡ് പലിശയ്ക്ക് കടമെടുത്ത പണം വെച്ചുകൊടുക്കുകയും ചെയ്ത ഒരു സർക്കാരാണിത്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അകത്താണ്.
പാർട്ടി സെക്രട്ടറി നാണക്കേട് കൊണ്ട് സ്ഥലം വിട്ടു.
ധനകാര്യ മന്ത്രിക്ക് സുബോധം തന്നെ നഷ്ടപ്പെട്ടു.
ഈ ബെല്ലും ബ്രേക്കുമില്ലാത്ത ഭരണത്തിന്റെ തലപ്പത്തിരിക്കാൻ പിണറായി വിജയന് ലജ്ജയില്ലേ?