Breaking News

കടുത്ത സാമ്പത്തിക പ്രതിസന്ധി; ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ പോലീസുകാരില്‍ നിന്നും ഭക്ഷണത്തിന് പണം ഇടാക്കാന്‍ ഉത്തരവ്

സന്നിധാനം : സാമ്പത്തിക പ്രതിസന്ധി മൂലം ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ പോലീസുകാരില്‍ നിന്നും ഭക്ഷണത്തിന് പണം ഇടാക്കാന്‍ ഉത്തരവ്. സാമ്പത്തിക പ്രതിസന്ധി മൂലം ദേവസ്വം ബോര്‍ഡ് സബ്‌സിഡി നല്‍കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

അതേസമയം വര്‍ഷങ്ങളായി പൂര്‍ണമായും സര്‍ക്കാര്‍ ഫണ്ടില്‍ നിന്നാണ് പോലീസ് മെസ് നടത്തുന്നതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ശബരിമലയിലെ പോലീസ് മെസിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കമാന്‍ഡന്റ് പുറത്തിറക്കിയ കുറിപ്പിലാണ് സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരില്‍ നിന്നും ഭക്ഷണത്തിനു പണം ഈടാക്കാനുള്ള തീരുമാനം വ്യക്തമാക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ലഭിച്ചിരുന്ന മെസ് സബ്‌സിഡി ഇത്തവണ ഉണ്ടാകില്ല. അതിനാല്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് മെസില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ പണം നല്‍കണം. പണം നല്‍കി മെസില്‍ നിന്നും തുടര്‍ന്ന് ഭക്ഷണം കഴിക്കാന്‍ താത്പ്പര്യം ഉള്ളവരുടെ പേര് എഴുതി വാങ്ങണമെന്നും മെസ് ഓഫീസര്‍മാര്‍ക്കുള്ള കുറിപ്പില്‍ വ്യക്തമാക്കുന്നു. ഓരോ മെസിലെയും വിഭവങ്ങള്‍ക്ക് അനുസരിച്ച് വ്യത്യസ്ത തുകയാവും ഈടാക്കുക. എന്നാൽ പുതിയ ഉത്തരവിനെതിരെ പോലീസുകാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *