Breaking News

കാട്ടുപന്നികളെ പ്രതിരോധിക്കാൻ നൂതനമാർഗ്ഗം; പരിശീലനവും പ്രദർശനവും സംഘടിപ്പിച്ചു

വെള്ളനാട്: മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ പ്രതിരോധിക്കാനുള്ള നൂതന സാങ്കേതികവിദ്യയുടെ മുൻനിര പ്രദർശനവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ആര്യനാട് ചെറുമഞ്ചൽ സ്വദേശികളായ യുവകർഷകരുടെ പറമ്പിൽ
മിത്രനികേതൻ കൃഷിവിജ്‍ഞാന കേന്ദ്രം മേധാവി ഡോ.ബിനു ജോൺ സാം പരിപാടി ഉദ്ഘാടനം ചെയ്തു. കാട്ടുപന്നികൾക്കെതിരെയുള്ള പ്രതിരോധമാർഗ്ഗങ്ങളുടെ വിവിധ സാങ്കേതിക വിദ്യകളെ കുറിച്ച് ബിന്ദു ആർ മാത്യൂസ് ക്ലാസ്സെടുത്തു. വൈൽഡ് ക്രാക്ക് എന്ന ഉപകരണം സൗരോർജ്ജത്തിൽ പ്രവർത്തിച്ച് ഫോട്ടോണിക്ക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള എൽ.ഇ.ഡി ലൈറ്റിന്റെ സഹായത്തോടെയാണ് കാട്ടുപന്നികളെ പ്രതിരോധിക്കുന്നത്. ഈ സാങ്കേതിക വിദ്യ മറ്റ് വന്യമൃഗ ജീവികളെയും കൃഷിയിടത്തിൽ നിന്നും അകറ്റിനിർത്തുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *