Breaking News

കൊവിഡ്; രാജ്യത്ത് പ്രതിദിന കേസിനൊപ്പം മരണസംഖ്യയും വര്‍ധിക്കുന്നു

രാജ്യത്ത് പ്രതിദിന കേസിനൊപ്പം മരണസംഖ്യയും വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 45,576 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 585 മരിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 93 ശതമാനമായി തുടരുകയാണ്. മൂന്നാംഘട്ട രോഗവ്യാപനം നടക്കുന്ന ഡല്‍ഹിയില്‍ റെക്കോര്‍ഡ് മരണസംഖ്യ രേഖപ്പെടുത്തി.
പരിശോധനകളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ പ്രതിദിന കേസുകളും ഉയരുകയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ പ്രതിദിന കേസുകളില്‍ 18 ശതമാനം വര്‍ധനവ് ആണ് രേഖപ്പെടുത്തിയത്.

ഇതുവരെ 89,58, 484 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 1,31,578 ആയി. രോഗം ഭേദമായവരുട എണ്ണം 84 ലക്ഷത്തിന് അടുത്തെത്തി. മൂന്നാംഘട്ട രോഗവ്യാപനം നടക്കുന്ന ഡല്‍ഹിയില്‍ ആശങ്ക തുടരുകയാണ്. 24 മണിക്കൂറില്‍ 7,486 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കടന്നു. 131 പേര്‍ മരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. ഡല്‍ഹിയില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താവുന്ന സാമ്പത്തിക സാഹചര്യം ഇല്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. 14,000 ഐസിയു കിടക്കകള്‍ വരും ദിവസങ്ങളിലായി സജ്ജമാക്കുമെന്ന മുഖ്യമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,011 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 100 പേര്‍ മരിച്ചു. ബംഗാളിലും പ്രതിദിന കേസ് വര്‍ധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *