Breaking News

സംസ്ഥാനതല യോഗ മത്സര വിജയികളെ പ്രഖ്യാപിച്ചു

തൃപ്രയാര്‍: കുട്ടികളുടെ ആരോഗ്യ സംരക്ഷണ പ്രചരണാര്‍ത്ഥം മണപ്പുറം യോഗ സെന്റര്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച സംസ്ഥാനതല യോഗ മത്സര വിജയികളെ പ്രഖ്യാപിച്ചു. നാലു മുതല്‍ 15 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കാണ് മത്സരം സംഘടിപ്പിച്ചത്. ഗ്രൂപ്പ് ഒന്ന് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആത്മാനന്ദ് (പുതിയകാവ്), അഭിമന്യു (കൊല്ലം), ദേവദത്ത് (വൈക്കം) എന്നിവരും ഗ്രൂപ്പ് രണ്ടില്‍ ആകാശ് (പാലക്കാട്), വരുണ്‍ ശൗരി (എറണാകുളം), സാരംഗ് ചന്ദ്ര (തൃശൂര്‍) എന്നിവരും, പെണ്‍കുട്ടികളുടെ ഗ്രൂപ്പ് ഒന്ന് വിഭാഗത്തില്‍  എന്‍. എം. ശ്രീദുര്‍ഗ, ജാന്‍വി രാഗേഷ് (തിരുവത്ര), അഭിശ്രീ (പാലക്കാട്) എന്നിവരും, ഗ്രൂപ്പ് രണ്ട് വിഭാഗത്തില്‍ അബിത്‌ന (കാസര്‍കോട്), പി. ആഡിഫ (തൃശൂര്‍), ഭാരതി ആര്‍. കര്‍ത്താ (തൃശൂര്‍) എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് ക്യാശ് അവാര്‍ഡും ട്രോഫികളും വിതരണം ചെയ്യും. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. കൂടാതെ മത്സരത്തില്‍ പങ്കെടുത്ത ഏഴു വയസ്സുവരെ പ്രായമുള്ളവര്‍ക്ക് മെഡലുകളും പ്രോത്സാഹനമായി സമ്മാനിക്കും. 82 സ്‌കൂളുകളില്‍ നിന്നായി 500ഓളം കു്ട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *