Breaking News

ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: പ്രത്യേക സന്ദര്‍ഭങ്ങളില്‍ വലിയ ശസ്ത്രക്രിയകള്‍ ഒഴിവാക്കി കൊണ്ട് ആന്തരിക അവയവങ്ങളിലെ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായകമായ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ക്ലിനിക്ക് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ന്യൂറോറേഡിയോളജി, വാസ്‌കുലര്‍, ഓങ്കോളജി, ഹെപ്പറ്റോബിലിയേരി, യൂറോളജി, ട്രാന്‍സ്പ്ലാന്റ് തുടങ്ങിയ വിഭാഗങ്ങളില്‍ അതിസൂക്ഷ്മ മുറിവുകളിലൂടെ ശസ്ത്രക്രിയകള്‍ നടത്താന്‍ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ളതാണ് ഈ ക്ലിനിക്ക്. ചെറിയ മുറിവ്, ശസ്ത്രക്രിയയ്ക്ക് ശേഷം കുറഞ്ഞ വേദന, കുറഞ്ഞ രക്തസ്രാവം, ശസ്ത്രക്രിയയ്ക്ക് ശേഷം കുറഞ്ഞ സങ്കീര്‍ണതകള്‍, കുറഞ്ഞ ആശുപത്രിവാസം തുടങ്ങിയവയാണ് ഇന്‍വെന്‍ഷണല്‍ റേഡിയോളജി പ്രക്രിയയുടെ നേട്ടങ്ങള്‍.

രാജ്യത്തെ ആദ്യത്തെ ഫ്‌ളാറ്റ് പാനല്‍ ബൈ പ്ലേന്‍ വാസ്‌കുലര്‍ ഹൈബ്രിഡ് കാത്ത് ലാബ്, ലോ റേഡിയേഷന്‍ ക്ലാരിറ്റി കാത്ത്‌ലാബ്, 3.0 ടെസ്ല വൈഡ് ബോര്‍ എംആര്‍ഐ, 256 സ്ലൈസ് ഫിലിപ്‌സ് ഐസിടി സ്‌കാനര്‍, ടൈം ഓഫ് ഫ്‌ളൈറ്റ് സാങ്കേതികവിദ്യ, ജിഇ സ്‌പെക്റ്റ്-സിടി ഓപ്റ്റിമ എന്‍എം 640 ഗാമ കാമറ, EPIQ എന്നിവ അടങ്ങിയ 16 സ്ലൈഡ് പെറ്റ് സിടി തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളാണ് ക്ലിനിക്കില്‍ ഒരുക്കിയിരിക്കുന്നത്. ക്ലിനിക്കല്‍ ഇമേജിങ് വിദഗ്ധര്‍, ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നും പരിശീലനം സിദ്ധിച്ച പ്രശസ്തരായ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍ എന്നിവരടങ്ങുന്ന വിദഗ്ധസംഘത്തിന്റെ സേവനവും ഇവിടെ ലഭ്യമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *