Breaking News

കൊവിഡ് ഡ്യൂട്ടിക്ക് ശേഷമുള്ള അവധി പിൻവലിച്ചതിൽ പ്രതിഷേധം; ഗവൺമെന്റ് നഴ്‌സസ് പണിമുടക്കിലേക്ക്

കൊവിഡ് ഡ്യൂട്ടിക്ക് ശേഷമുള്ള അവധി പിൻവലിച്ചതിനെ തുടർന്ന് ഗവൺമെന്റ് നഴ്‌സസ് പണിമുടക്കിലേക്ക്. ചൊവാഴ്ച്ച സംസ്ഥാന വ്യാപകമായി മെഡിക്കൽ കോളജുകളിൽ ഒരു മണിക്കൂർ ജോലി ബഹിഷ്‌കരിക്കും. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമ്പൂർണ പണിമുടക്കിലേക്ക് നീങ്ങുമെന്നും കേരള ഗവ. നഴ്‌സസ് യൂണിയൻ മുന്നറിയിപ്പ് നൽകി.

പത്ത് ദിവസത്തെ കൊവിഡ് ഡ്യൂട്ടിക്ക് ശേഷം നഴ്‌സസിന്നൽകിയിരുന്ന മൂന്ന് ദിവസത്തെ ഓഫ് പിൻവലിച്ചതാണ് പ്രതിഷേധത്തിന് കാരണം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നഴ്‌സസിന്റെഅവധി പിൻവലിച്ചുകൊണ്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഈ തീരുമാനം മറ്റ് മെഡിക്കൽ കോളജുകളിലേക്ക് വ്യാപിപ്പിക്കാനാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ നീക്കമെന്ന് കേരള ഗവ നഴ്‌സസ് യൂണിയൻ ആരോപിക്കുന്നു. നഴ്‌സസിനെ മരണത്തിലേക്ക് തള്ളിവിടുന്ന മനുഷ്യത്വ ഹീനമായ നടപടിയാണ് ഇതെന്ന് സംഘടന വ്യക്തമാക്കി. തീരുമാനത്തിൽ പ്രതിഷേധിച്ച്ചൊവ്വാഴ്ച്ച സൂചന മണിമുടക്ക് നടത്തും.

ഉത്തരവിൽ സർക്കാർ ഇടപെടൽ വേണം, നഴ്‌സസിന് വിശ്രമം അനുവദിക്കണം, ആവശ്യത്തിന് നഴ്‌സസിനെ നിയമിക്കാൻ തയ്യാറാകണം തുടങ്ങിയവയാണ് ആവശ്യം. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ സമ്പൂർണ പണിമുടക്കിലേക്ക് കടക്കുമെന്നും കെ.ജി.എൻ.യു വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *