സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേരുപറയാൻ അന്വേഷണ ഏജൻസികൾ സമ്മർദംചെലുത്തുന്നുവെന്ന് പ്രതി സ്വപ്നാ സുരേഷിന്റേതായി പുറത്തുവന്ന ശബ്ദസന്ദേശം വിവാദത്തിൽ.
ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിൻറെ ശബ്ദസന്ദേശം പുറത്തുവന്നതിൽ കേസെടുത്ത് അന്വേഷണം നടത്തണമോ എന്നതിൽ എജിയുടെ നിയമോപദേശം ഇന്ന് ലഭിക്കും.
ശബ്ദം തൻറെതെന്ന് സ്വപ്ന സമ്മതിച്ച സാഹചര്യത്തിൽ എങ്ങിനെ കേസെടുക്കുമെന്നതിൽ പൊലീസിൽ ആശയക്കുഴപ്പമാണ്. ശബ്ദം തന്റേതാണെന്ന് സ്ഥിരീകരിച്ച സ്വപ്ന, ആരുമായി, എവിടെെവച്ച് സംസാരിച്ചതാണെന്ന് ഓർമയില്ലെന്നാണ് പറഞ്ഞത്.
അതേസമയം അട്ടക്കുളങ്ങര ജയിലിൽ നിന്നല്ല ശബ്ദസന്ദേശം ചോർന്നതെന്ന നിലപാടിൽ ജയിൽവകുപ്പ് ഉറച്ചുനിൽക്കുന്നു. അമ്മയുടേയും ഭർത്താവിൻറെയും മകളുടേയും നമ്പറുകൾ മാത്രമാണ് വിളിക്കാനായി സ്വപ്ന ജയിലധികൃതർക്ക് നൽകിയത്.
ഒരു തവണ അമ്മയെ മാത്രമേ സ്വപ്ന വിളിച്ചിട്ടുള്ളൂ എന്നാണ് ജയിൽവകുപ്പ് ആവർത്തിക്കുന്നത്. അതേസമയം ഫോൺസംഭാഷണമാാണ് റെക്കോർഡ് ചെയ്തതെന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റിനറെ സംശയം. എവിടെ നിന്നും ആരെ വിളിച്ചു, ആര് പുറത്തുവിട്ടു എന്നതിലാണ് അവ്യക്തത.