Breaking News

തമിഴ് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങളുമായി അമിത്ഷാ ഇന്ന് തമിഴ്‌നാട്ടിൽ : രജനി കാന്തുമായി കൂടിക്കാഴ്ച ഉണ്ടാവില്ലെന്ന് സൂചന

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാട് സന്ദർശിക്കും. ഔദ്യോഗിക പരിപാടികൾക്ക് പുറമേ ബിജെപി കോർ കമ്മിറ്റിയിലുൾപ്പെടെ അമിത് ഷാ പങ്കെടുക്കുന്നുണ്ട്. ഏറെ നിർണായ തീരുമാനങ്ങൾ അമിത്ഷായുടെ തമിഴ്‌നാട് സന്ദർശനത്തിൽ എടുക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

എന്നാൽ അമിത് ഷാ-രജനികാന്തുമായി കൂടിക്കാഴ്ച ഉണ്ടാകില്ലെന്നാണ് വിവരം. സന്ദർശന പട്ടികയിൽ രജനീകാന്തുമായുള്ള കൂടിക്കാഴ്ച ലിസ്റ്റ് ചെയ്തിട്ടില്ല. ബിജെപി സംസ്ഥാന ഭാരവാഹികളുമായി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ കുറിച്ച് ചർച്ച നടത്തുന്ന അമിത് ഷാ നടൻ രജനികാന്തിനെ കാണുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.

തമിഴ് രാഷ്ട്രീയത്തിൽ നിർണായകമായ ചില മാറ്റങ്ങൾക്ക് ഈ നവംബർ മാസം വഴിയൊരുക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. ബിജെപി നടത്തിയ വെട്രിവേൽ യാത്രയ്‌ക്കെതിരെ സംസ്ഥാന സർക്കാർ നടത്തിയ നീക്കങ്ങളും ചർച്ചയായേക്കും.

Leave a Reply

Your email address will not be published. Required fields are marked *