കണ്ണൂര്‍ തലശേരി നഗരസഭയില്‍ 27ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു. ഇതോടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഇവിടെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മമ്പള്ളിക്കുന്ന് വാര്‍ഡിലാണ് സംഭവം. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി ശ്യാമളയാണ് പത്രിക പിന്‍വലിച്ചത്. ഇതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ സിന്ധു ഇവിടെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചതെന്നാണ് സൂചന. തന്റെ കള്ള ഒപ്പിട്ടെന്നാരോപിച്ച് നാമനിര്‍ദ്ദേശകന്‍ വരണാധികാരിക്കും പൊലീസിനും അനൗദ്യോഗികമായി പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചത്.
യുഡിഎഫിൻ്റെയും എൽഡിഎഫിൻ്റെയും ഓരോ സ്ഥാനാർത്ഥികൾ മാത്രമാണ് വാർഡിലുണ്ടായിരുന്നത്. കഴിഞ്ഞ തവണ 578 വോട്ടിന് എല്‍ഡിഎഫ് വിജയിച്ച വാര്‍ഡാണിത്.