മാധ്യമമാരണ നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ഉമ്മൻ ചാണ്ടി. ശരശയ്യയിലായ സർക്കാർ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. അതു കേരളത്തിൽ വിലപ്പോകില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
ഇതിനെതിരെ നിയമപോരാട്ടവും ജനങ്ങളെ സംഘടിപ്പിച്ച് രാഷ്ട്രീയപോരാട്ടവും നടത്തും. സോഷ്യൽ മീഡിയയെ നിയന്ത്രിക്കാനുള്ള നിയമം എന്ന പേരിൽ മാധ്യമസ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കുന്ന കരിനിയമം കൊണ്ടുവരികയാണ് ചെയ്യുന്നതെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.