കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി-തൃണമൂല്‍ കോണ്‍ഗ്രസ് പോര് മുറുകുന്നു. ബംഗാളിലെ ഏറ്റവും വലിയ വൈറസ് ബി.ജെ.പിയാണെന്ന് തൃണമൂല്‍ നേതാവ് അനുബ്രത മോണ്ഡല്‍ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നതായും മോണ്ഡല്‍ പറഞ്ഞു.
‘ഞങ്ങളുടെ ജില്ല സന്ദര്‍ശിക്കൂ. ഞങ്ങളുടെ ബൂത്ത് പ്രവര്‍ത്തകരെ കാണൂ. ഞാന്‍ അദ്ദേഹത്തെ തൃണമൂലില്‍ ചേരാന്‍ ക്ഷണിക്കുകയാണ്’, മോണ്ഡല്‍ പറഞ്ഞു. ബി.ജെ.പിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ വൈറസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മോണ്ഡലിന്റെ പ്രസ്താവനയെ തള്ളിക്കളയുന്നുവെന്ന് ദിലീപ് ഘോഷ് പറഞ്ഞു. മോണ്ഡല്‍ മുന്‍പും ഇത്തരം പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്നും കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്നും ഘോഷ് പറഞ്ഞു.