Breaking News

കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നെ കേസില്‍ വഴിത്തിരിവ്; നടന്നത് പീഡനമല്ല പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം

തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന സംഭവത്തില്‍ വഴിത്തിരിവ്. യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നെ കേസിലാണ് ഇപ്പോള്‍ ട്വിസ്റ്റ് നടന്നിരിക്കുന്നത്. പീഡനം നടന്നിട്ടില്ലെന്ന് പരാതിക്കാരി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പരസ്പര സമ്മതത്തോടെയുളള ലൈംഗിക ബന്ധമാണ് നടന്നതെന്ന പരാതിക്കാരി കോടതിയെ അറിയിച്ചു. പീഡനം നടന്നിട്ടില്ലെന്ന ഇരയുടെ സത്യവാങ്മൂലത്തെ തുടര്‍ന്ന് പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ഇരയുടെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി ജി പിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
മലപ്പുറത്ത് വീട്ടുജോലിക്ക് പോയ ശേഷം തിരികെയെത്തിയതോടെ ക്വാറന്റീനിലായിരുന്നു യുവതി. കുളത്തൂപ്പുഴ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ പരിശോധനയില്‍ കൊവിഡില്ലെന്ന് സ്ഥിരീകരിച്ചു. ഈ സര്‍ട്ടിഫിക്കറ്റിനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാറിനെ വിളിച്ചപ്പോള്‍ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. മൂന്നാം തീയതി ഉച്ചയ്ക്ക് ശേഷം ഭരതന്നൂരിലെ വീട്ടിലെത്തിയപ്പോള്‍ അന്ന് രാത്രി മുഴുവന്‍ കെട്ടിയിട്ട് പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതി പൊലീസില്‍ നല്‍കിയിരുന്ന പരാതി.

Leave a Reply

Your email address will not be published. Required fields are marked *