അവിഭക്ത ഇന്ത്യയിലാണ് വിശ്വസിക്കുന്നതെന്നും കറാച്ചി ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമാവുമെന്ന മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ശിവസേന.
ആദ്യം പാകിസ്താന്‍ കൈവശപ്പെടുത്തിയ ഇന്ത്യയുടെ ഭാഗം തിരിച്ചെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂവെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു.
‘ആദ്യം പാക് അധീന കശ്മീരിന്റെ ഭാഗം തിരിച്ചുകൊണ്ടുവരൂ, കറാച്ചിയിലേക്ക് പിന്നീട് പോവാം’ സഞ്ജയ് റാവത്ത് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിച്ചു.