Breaking News

ഗാന്ധിയുടെ പേരക്കുട്ടിയുടെ മകൻ കൊവിഡ് ബാധിച്ച് മരിച്ചു

മഹാത്മാഗാന്ധിയുടെ പേരക്കുട്ടിയുടെ മകൻ കൊവിഡ് ബാധിച്ച് മരിച്ചു. ഗാന്ധിയുടെ മകൻ മണിലാൽ ഗാന്ധിയുടെ പേരമകൻ സതീഷ് ദുപേലിയ ആണ് മരിച്ചത്. 66 വയസായിരുന്നു.

ന്യൂമോണിയ ബാധിച്ച് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കൊവിഡ് ബാധിച്ചത്. അദ്ദേഹത്തിന് കൊവിഡ് സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നതായി സഹോദരി ഉമ ദുപേലിയ അറിയിച്ചു.

മഹാത്മാഗാന്ധിയുടെ ദക്ഷിണാഫ്രിക്കയിലെ പ്രവർത്തനകൾ മുന്നോട്ടുകൊണ്ടുപോയിരുന്നത് മണിലാൽ ഗാന്ധിയായിരുന്നു. പിന്നീട് മാറിവന്ന തലമുറകൾ ഏറ്റെടുത്തു. ഡർബനിലെ ഗാന്ധി ഡെവലപ്‌മെന്റ് ട്രസ്റ്റുമായി ബന്ധപ്പെട്ട ചുമതല സതീഷ് ദുപേലിയക്കായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *