കൊച്ചി: ചെലവിന് ആനുപാതികമായി മാത്രമേ സി.ബി.എസ്.ഇ സ്‌കൂളുകള്‍ ഫീസ് ഈടാക്കാവൂ എന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കുലര്‍ ഇറക്കാന്‍ സര്‍ക്കാരിനും സിബിഎസ്ഇയ്ക്കും കോടതി നിര്‍ദേശം നല്‍കി. 2020-21 വര്‍ഷത്തേക്ക് മാത്രമുള്ള സര്‍ക്കുലറാണ് ഇറക്കേണ്ടത്.
ഫീസിളവ് തേടിയുള്ള വിവിധ ഹര്‍ജികളിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്. ഹര്‍ജികള്‍ വീണ്ടും അടുത്തമാസം ഒന്‍പതിന് പരിഗണിക്കുമെന്നും കോടതി. സിബിഎസ്ഇ സ്‌കൂളുകളുടെ വരവുചെലവ് കണക്കുകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.