Breaking News

സിൽവർ ലൈൻ റെയിൽ കേന്ദ്രം ഉപേക്ഷിച്ച പദ്ധതി; സർക്കാരിന്റേത് കൺസള്‍ട്ടൻസി തട്ടിപ്പെന്ന് ചെന്നിത്തല

കേരള സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സിൽവർ ലൈൻ റെയിൽ പദ്ധതി കൺസൽട്ടൻസി പണം തട്ടാനുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കേന്ദ്ര അനുമതിയും പരിസ്ഥിതി അനുമതിയും ഇല്ലാതെയാണ് സംസ്ഥാന സർക്കാർ പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.

അനുമതി ഇല്ലാത്ത പദ്ധതിക്ക് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകുന്നതിൽ റവന്യു വകുപ്പും എതിർപ്പ് അറിയിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.

തിരുവനന്തപുരം കാസർഗോഡ് സിൽവർ ലൈൻ റെയിൽ പാതക്ക് ആകെ ചെലവ് 64941 കോടി രൂപയാണ്. മുഖ്യമന്ത്രി ചെയർമാനായ കേരള റെയിൽ ഡവലപ്മെൻറ് കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്.

അതിന്റെ 28 ശതമാനം സംസ്ഥാന സർക്കാരും 20 ശതമാനം കേന്ദ്ര സർക്കാരും നൽകണം. ബാക്കി 52 ശതമാനം വിവിധ വിദേശ ഏജൻസികളിൽ നിന്ന് സമാഹരിക്കണം എന്നാണ് പറയുന്നത്.

ഉപേക്ഷിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ട പദ്ധതിയുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. പദ്ധതിക്ക് 13000 കോടി കേന്ദ്രമാണ് നൽകേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *