Breaking News

വിമത സ്ഥാനാര്‍ത്ഥിയ്ക്ക് കൈപ്പത്തി ചിഹ്നവും മുല്ലപ്പള്ളിയുടെ പിന്തുണയും; വടകരയില്‍ പ്രചരണത്തിനിറങ്ങില്ലെന്ന് മുരളീധരന്‍

കോഴിക്കോട്: വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനില്‍ യു.ഡി.എഫും ആര്‍.എം.പിയും ചേര്‍ന്ന് രൂപീകരിച്ച ജനകീയ മുന്നണിയ്ക്കായി പ്രചരണത്തിനിറങ്ങില്ലെന്ന് കെ. മുരളീധരന്‍ എം.പി. ഇവിടെ കോണ്‍ഗ്രസ് വിമതനെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പിന്തുണച്ചതാണ് കാരണം.

കോണ്‍ഗ്രസ് വിമതന് കൈപ്പത്തി ചിഹ്നം അനുവദിച്ചിരുന്നു. ഇത് തന്നോട് ആലോചിക്കാതെയാണെന്ന് വടകര എം.പി കൂടിയായ മുരളീധരന്‍ പറഞ്ഞു. ധാരണ പ്രകാരം ഇവിടെ ആര്‍.എം.പിയ്ക്കാണ് സീറ്റ് നല്‍കിയിരിക്കുന്നത്. മുന്നണിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രംഗത്തെത്തിയത് മേഖലയില്‍ ആശയകുഴപ്പം ഉണ്ടാക്കിയിരുന്നു. എന്നാല്‍ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് മല്‍സരിക്കുന്നതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പറയുന്നത്.

വടകര നഗരസഭയിലും ഒഞ്ചിയം, ഏറാമല, അഴിയൂര്‍, ചോറോട് പഞ്ചായത്തിലുമാണ് യു.ഡി.എഫ്-ആര്‍.എം.പി സഖ്യമുള്ളത്. കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ ആര്‍.എം.പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന് ധാരണയുണ്ടാക്കിയതിന് പിന്നാലെയാണ് കല്ലാമല ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയകുമാര്‍ എത്തുന്നത്. ആര്‍.എം.പിയുടെ ഏരിയ കമ്മറ്റിയംഗം സുഗതനാണ് ജനകീയ മുന്നണി സ്ഥാനാര്‍ത്ഥി.

Leave a Reply

Your email address will not be published. Required fields are marked *