കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഇലക്‌ട്രോണിക്‌സ് വകുപ്പ് നടത്തുന്ന എം.ടെക് (ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്) കോഴ്‌സില്‍ ഒഴിവുള്ള പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ സംവരണ സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ സ്‌പോട്ട്് അഡ്മിഷന്‍ നവംബര്‍ 26 ന് രാവിലെ ഉച്ച തിരിഞ്ഞ് 2 ന് നടക്കും. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് അനുബന്ധ രേഖകള്‍ സഹിതം 26 ന് 11 മണി വരെ deo@cusat.ac.in എന്ന ഇ-മെയില്‍ മുഖേന അപേക്ഷിക്കാം. പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ വിഭാഗക്കാരുടെ അഭാവത്തില്‍ സംവരണ സീറ്റുകള്‍ ഒഇസി വിഭാഗത്തിന് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0484-2862321.
സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ എം.ടെക്ക് എഞ്ചിനീയറിങ് സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സിലേക്കുള്ള സ്‌പോട്ട്് അഡ്മിഷന്‍ നവംബര്‍ 30 ന് നടക്കും. താല്‍പര്യമുള്ള യോഗ്യരായ വിദ്യാര്‍ത്ഥികള്‍ നവംബര്‍ 29 ന് വൈകട്ട് 3 മണിയ്ക്ക് മുന്‍പായി പിഡിഎഫ് രൂപത്തിലുള്ള അനുബന്ധ രേഖകള്‍ സഹിതം statistics@cusat.ac.in എന്ന ഇ-മെയില്‍ മുഖേന അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ക്ക് stats.cusat.ac.in, ഫോണ്‍: 0484-2862470/2575893.
