Breaking News

രാജ്യത്ത് വരാനിരിക്കുന്നത് വൻ അപകടം; കോര്‍പ്പറേറ്റുകളെ ബാങ്കിംഗ് മേഖലയിലേക്ക് ക്ഷണിക്കരുതെന്ന് രഘുറാം രാജന്‍

ന്യൂഡൽഹി: രാജ്യത്ത് അപകടം ക്ഷണിച്ച് വരുത്തരുതെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യയും. ബാങ്കിംഗ് മേഖലയിലേക്ക് ഇന്ത്യയിലെ ബിസിനസ് ഗ്രൂപ്പുകളെ ക്ഷണിക്കുന്നത് അപകടമാണെന്നാണ് ഇരുവരുടെയും നിഗമനം. ലിങ്ക്ഡ് ഇന്നില്‍ സംയുക്തമായി എഴുതിയ ലേഖനത്തിലാണ് റിസര്‍വ് ബാങ്ക് ആഭ്യന്തരസമിതിയുടെ തീരുമാനത്തെ ഇരുവരും ശക്തമായി എതിര്‍ത്തത്.

2021 ജനുവരി 15 വരെ റിസര്‍വ് ബാങ്ക് ഈ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ തീരുമാനം തെറ്റായ ആശയമാണെന്ന് ഇരുവരും പറയുന്നു. ചില ബിസിനസ് സ്ഥാപനങ്ങളിലേക്ക് സാമ്പത്തിക രാഷ്ട്രീയ അധികാരത്തിന്റെ കേന്ദ്രീകരണം ഉണ്ടാകാന്‍ ഇത് ഇടയാക്കുമെന്നും രഘുറാം രാജന്‍ പറയുന്നു. വലിയ കോര്‍പ്പറേറ്റുകളുടെ ബാങ്കിനെ നിയന്ത്രിക്കാന്‍ എത്ര മികച്ച നിയമം കൊണ്ടുവന്നാലും കഴിയില്ലെന്നും രഘുറാം രാജന്‍ പറയുന്നു. നിയമങ്ങളെ ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യെസ് ബാങ്ക് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *