Breaking News

ക്ഷേത്ര ഭൂമിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കൃത്യമായി വാടക നൽകണം: ഉത്തരവുമായി ഹൈക്കോടതി

ചെന്നൈ : ക്ഷേത്രഭൂമിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കൃത്യമായി വാടക നൽകണമെന്ന് ചെന്നൈ ഹൈക്കോടതി . ചെന്നൈ മൈലാപൂർ അരുൾമിഗ കപാലേശ്വര ക്ഷേത്രത്തിനു വേണ്ടി നൽകിയ ഹർജിയിലാണ് കോടതി വിധി . ക്ഷേത്രത്തിന്റെ ഭൂമിയിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും , വസ്ത്ര വ്യാപാര സ്ഥാപനവും പ്രതിമാസം രണ്ടര ലക്ഷം രൂപ വാടക ഇനത്തിൽ ക്ഷേത്രത്തിനു നൽകണമെന്നാണ് ഉത്തരവ് .

രണ്ട് പതിറ്റാണ്ടായി ഈ സ്ഥാപനങ്ങൾ ക്ഷേത്രത്തിനു വാടക നൽകുന്നുണ്ടായിരുന്നില്ല . ക്ഷേത്രത്തിന്റെ 2,400 ചതുരശ്ര അടി ഭൂമി 1898 ൽ 99 വർഷത്തേക്ക് 100 രൂപയ്ക്ക്സൗന്ദരരാജ് അയ്യങ്കാർ എന്നയാൾക്കാണ് പാട്ടത്തിന് നൽകിയത് . സ്ഥലത്ത് പിന്നീട് കെട്ടിടം നിർമ്മിക്കുകയും, ബാങ്കും വസ്ത്രക്കടയും ആരംഭിക്കുകയും ചെയ്തു. എന്നാൽ ക്ഷേത്രത്തിനു ഇരുകൂട്ടരും വാടക നൽകിയില്ല.

2017 ൽ എച്ച്ആർ ആന്റ് സി വകുപ്പ് കമ്മീഷണർ ക്ഷേത്ര അധികൃതരോട് രണ്ട് സ്ഥലത്തുനിന്നും വാടക നേരിട്ട് ശേഖരിക്കാൻ ഉത്തരവിട്ടു. തുടക്കത്തിൽ ഇതിനു കൂട്ടാക്കാതിരുന്ന സ്ഥാപനങ്ങൾ കോടതി ഉത്തരവിനെ തുടർന്നാണ് വാടക നൽകി തുടങ്ങിയത്.

ക്ഷേത്ര സംരക്ഷണ പ്രവർത്തകനായ ജെ മോഹൻ‌രാജിന് വിവരാവകാശ നിയമപ്രകാരം സംസ്ഥാന ഹിന്ദു മത-ചാരിറ്റബിൾ എൻ‌ഡോവ്‌മെൻറ് (എച്ച്ആർ ആൻഡ് സിഇ) വകുപ്പ് നൽകിയ റിപ്പോർട്ടിലാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് തുടർന്ന് ബാങ്കും വസ്ത്ര ഷോപ്പും ക്ഷേത്രത്തിന് വാടക നൽകാൻ തുടങ്ങിയതായി പറയുന്നത് .

Leave a Reply

Your email address will not be published. Required fields are marked *