മഹാരാഷ്ട്ര നിയമസഭാ സെക്രട്ടറി നല്‍കിയ അവകാശലംഘന നോട്ടിസിനെതിരെ റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മഹാരാഷ്ട്ര നിയമസഭാ സെക്രട്ടറിക്ക് കഴിഞ്ഞതവണ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നോട്ടിസ് അയച്ചിരുന്നു. അവകാശലംഘന കേസില്‍ അര്‍ണാബിന്റെ അറസ്റ്റും തടഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ ടി.വി ഷോയ്ക്കിടെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് അര്‍ണബിനെതിരെ അവകാശലംഘന നോട്ടിസ് നല്‍കിയത്. ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു വിമര്‍ശനം.