Breaking News

അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിൽ വേർ പിരിഞ്ഞു ഞങ്ങൾക്കിടയിൽ സംഭവിച്ചത്! ചക്കപ്പഴത്തിലെ പൈങ്കിളിയുടെ യഥാർത്ഥ ജീവിതം

ലോക്ഡൗണ്‍ സമയത്ത് പ്രേക്ഷകർക്ക് മുന്നിലെത്തിയ ചക്കപ്പഴം എന്ന ഹാസ്യ പരമ്പര ഏറെ ശ്രദ്ധേയമാവുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ . കുടുംബ പ്രേക്ഷകരുടെ പ്രിയ പരിപാടിയായി മാറുകയായിരുന്നു.പരമ്പരയിലൂടെ ഏറെ ശ്രദ്ധേയമായി മാറിയ താരമാണ് ശ്രുതി രജനീകാന്ത്. പൈങ്കിളി എന്ന കഥാപാത്രത്തെയാണ് സീരിയലില്‍ നടി അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ശ്രുതി സജീവമാണ്. ഇപ്പോള്‍ ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.

ശ്രുതിയുടെ വാക്കുകള്‍ ഇങ്ങനെ,

അപ്പൂപ്പന്‍ അച്ഛന് രജനീകാന്തെന്ന പേരിട്ടത് വളരെ മുന്‍പേയാണ്. രജനീകാന്ത് സിനിമയില്‍ സജീവമാവുന്നതിന് മുന്‍പായിരുന്നു അത്. കോളേജിലൊക്കെ പഠിക്കുന്ന സമയത്ത് തന്റെ പേര് എല്ലാവര്‍ക്കും കൗതുകമായിരുന്നു. പാടാത്ത പൈങ്കിളിയിലേക്ക് വന്നതോടെ പൈങ്കു, പൈങ്കിളി എന്നൊക്കെയാണ് കൂട്ടുകാര്‍ വിളിക്കുന്നത്.

തുടക്കത്തില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും പിന്നീട് അഭിനയത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ അതായിരുന്നില്ല അവസ്ഥ. പ്ലസ് ടു കഴിഞ്ഞ സമയത്ത് കുറേ ഓഡീഷനുകളിലൊക്കെ പോയിരുന്നു. ഇടയ്ക്ക് ജൂനിയര്‍ ആര്‍ടിസ്റ്റായും പ്രവര്‍ത്തിച്ചിരുന്നു. 6 വര്‍ഷത്തെ കഷ്ടപ്പാടിന് ശേഷമായാണ് കുഞ്ഞെല്‍ദോയില്‍ മികച്ച കഥാപാത്രത്തെ ലഭിച്ചത്. മോഡലിംഗില്‍ സജീവമായതോടെ സോഷ്യല്‍ മീഡിയയിലും ആക്ടീവാകുകയായിരുന്നു. അങ്ങനെയാണ് ചക്കപ്പഴത്തിലേക്കും അവസരം ലഭിച്ചത്.

വീട്ടില്‍ വിവാഹ ആലോചനകളൊക്കെ നടക്കുന്നുണ്ട് ഇപ്പോള്‍. മുന്‍പ് പ്രണയത്തിലായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ പരസ്പര ധാരണയോടെ തങ്ങള്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. 5 വര്‍ഷത്തെ പ്രണയമായിരുന്നു അത്. താന്‍ അഭിനയിക്കുന്നതില്‍ കുടുംബത്തിലെല്ലാവരും മികച്ച പിന്തുണയാണ് നല്‍കുന്നത്. മികച്ച അവസരത്തിനായി താന്‍ കാത്തിരുന്നതിനെക്കുറിച്ചൊക്കെ അവര്‍ക്കും അറിയാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *