Breaking News

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യത്തിന് അനിവാര്യം: പ്രധാനമന്ത്രി

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയം സജീവമാക്കി കേന്ദ്രസര്‍ക്കാര്‍. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയം രാജ്യത്തിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പ് വിഘാതം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രിസൈഡിംഗ് ഓഫീസര്‍മാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്ത് തെരഞ്ഞെടുപ്പുകള്‍ക്കായി വലിയ മനുഷ്യവിഭവശേഷി നഷ്ടമാകുന്നുണ്ട്. ഏതാനം മാസങ്ങള്‍ കൂടുമ്പോള്‍ രാജ്യത്ത് വിവിധ ഇടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥിതിയാണുള്ളത്. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുണ്ട്. ഈ പ്രശ്‌നം പഠനവിധേയമാക്കുകയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *