Breaking News

തദ്ദേശതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഐതിഹാസിക വിജയം നേടും: ചെന്നിത്തല

വിതുര: തദ്ദേശതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഐതിഹാസിക വിജയം നേടുമെന്നും അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന സംസ്ഥാന സർക്കാരിനു കനത്ത തിരിച്ചടി ജനം നൽകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കോൺഗ്രസ് തൊളിക്കോട്,പനയ്ക്കോട് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച സ്ഥാനാർഥി...

നവീകരണത്തിനു തടസ്സമായി കാത്തിരിപ്പുകേന്ദ്രം; പൊളിച്ചുമാറ്റുന്നതിൽ അവ്യക്തത

വിതുര: ചെറ്റച്ചൽ- നന്ദിയോട് റോഡിൽ നവോദയ വിദ്യാലയത്തിനു മുന്നിലെ കാത്തിരിപ്പു കേന്ദ്രം റോഡ് നവീകരണത്തിന് തടസ്സമായി. എം.പി ഫണ്ടുപയോഗിച്ചു നിർമ്മിച്ച ഈ കാത്തിരിപ്പുകേന്ദ്രംപൊളിച്ചുമാറ്റുന്നതിൽ അവ്യക്തത തുടരുകയാണ്. ലക്ഷങ്ങൾ ചെലവിട്ടു നിർമ്മിച്ച കാത്തിരിപ്പുകേന്ദ്രം റോഡ് നവീകരണത്തിന്റെ...

വീട്ടുവളപ്പിൽ കഞ്ചാവ്ചെടി നട്ടുവളർത്തിയ ആളെ എക്സൈസ് സംഘം പിടികൂടി

അരുവിക്കര: വീട്ടുവളപ്പിൽ കഞ്ചാവ്ചെടി നട്ടുവളർത്തി ആളെ എക്സൈസ് സംഘം പിടികൂടി. അരുവിക്കര മുണ്ടേല പുത്തൻവീട്ടിൽ രാജേഷ് ഭവനിൽ ചെല്ലപ്പന്റെ മകൻ രാജേന്ദ്രനെയാണ് (56) നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം...

ഇന്ത്യയ്‌ക്കെതിരെ ആക്രമണത്തിന് തയ്യാറെടുത്ത് ഭീകരര്‍ : മുന്നറിയിപ്പ് നല്‍കി കരസേന മേധാവി

ന്യൂഡൽഹി: ഇന്ത്യയെ ഏതുനിമിഷവും ആക്രമിയ്ക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് ഭീകരര്‍. ഇവര്‍ രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം നടത്തുന്നതായും കരസേനാ മേധാവി ജനറല്‍ എം.എം.നരവനേ മുന്നറിയിപ്പ് നല്‍കി. ജമ്മു കശ്മീര്‍ ലക്ഷ്യമിട്ട് നിയന്ത്രണ രേഖയ്ക്ക്...

മഹാരാഷ്ട്രയില്‍ ഇന്ന് 5,965പേര്‍ക്ക് കോവിഡ്, ആന്ധ്രയില്‍ 635 കോവിഡ് കേസുകള്‍ മാത്രം

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 5,965 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 3,937പേര്‍ കോവിഡ് രോഗമുക്തരായി. 75പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. 18,14,515പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം ബാധിച്ചത്. 16,76,564പേര്‍ രോഗമുക്തരായി. 89,905പേര്‍ ചികിത്സയിലാണ്...

മധ്യവയസ്കനെ വീട്ടിനുള്ളിൽ കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി

വിതുര: വിതുരയിൽ മധ്യവയസ്കനെ വീട്ടിനുള്ളിൽ കൊന്ന് കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. വിതുരയ്ക്ക് സമീപം പേപ്പാറ പട്ടംകുളിച്ചപ്പാറ പന്നിക്കുഴിയിൽ മാധവനെ (50) യാണ് വീട്ടിനുള്ളിൽ കൊന്ന് കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്. പ്രതിയെന്നു സംശയിക്കുന്ന...

ഹൈദരാബാദിനെ ‘ഭാഗ്യനഗർ’ എന്ന് പുനർനാമകരണം ചെയ്യും; യോഗി ആദിത്യനാഥ്

ഹൈദരാബാദ്: ബിജെപി ഹൈദരാബാദില്‍ ഭരണത്തില്‍ കയറിയാൽ ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുകയുണ്ടായി. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജി.എച്ച്.എം.സി) തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് യോഗി ഈകാര്യം പറയുകയുണ്ടായത്....

കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ദില്ലി: കോവിഡ് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിക്കുകയുണ്ടായി. രണ്ട് ആഴ്ചക്കുള്ളില്‍ നടപടി പൂര്‍ത്തിയാക്കുമെന്നും സിറം അധികൃതര്‍ വെളിപ്പെടുത്തുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി...

ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ പ്രചരണ ബോര്‍ഡില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി ജലീലിനുമൊപ്പം ഫിറോസ് കുന്നംപറമ്പിലും

മലപ്പുറം: ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പരസ്യബോര്‍ഡില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന്റെ ചിത്രം. മലപ്പുറം ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കുരുണിയന്‍ ഹസീന ഹക്കീമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡിലാണ് ഫിറോസ് കുന്നംപറമ്പിലിന്റെ...

‘ഇടനിലക്കാര്‍ രാജ്യത്തെ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്’; കര്‍ഷക മാര്‍ച്ചിനെതിരെ വി മുരളീധരന്‍

ന്യൂഡൽഹി : കർഷകർ നടത്തുന്ന മാര്‍ച്ചിനെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരന്‍. പഞ്ചാബ്, ഹരിയാന ഉള്‍പ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ നടത്തിയ മാര്‍ച്ചിന് പിന്നില്‍ ഇടനിലക്കാരാണെന്നും...