Breaking News

ഏറ്റവും കൂടുതല്‍ ഫാന്‍സ് അസോസിയേഷനുള്ള പെണ്‍താരമെന്ന് കലേഷ്, ചര്‍ച്ചയായി പോസ്റ്റ്

അവതാരകനായും നടനായും മജീഷ്യനായും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് രാജ് കലേഷ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് കലേഷ്. ഇന്‍സ്റ്റാഗ്രാമില്‍ താരം ഷെയര്‍ ചെയ്ത പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം ആകുന്നത്. സീരിയലിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മൃദുല വിജയ്‌യെ കുറിച്ചായിരുന്നു കലേഷിന്റെ പോസ്റ്റ്. ‘ഏറ്റവും കൂടുതല്‍ ഫാന്‍സ് അസോസിയേഷനുള്ള പെണ്‍ താരം’ എന്നാണ് മൃദുലയെ പരിചയപ്പെടുത്തികൊണ്ട് കലേഷ് കുറിച്ചിരിക്കുന്നത്. മിനി സ്‌ക്രീനില്‍ ഒന്നാം നിര നായികമാര്‍ക്കൊപ്പം തന്നെയുള്ള മൃദുലയ്ക്ക് അല്ലാതെ ഈ പരിവേഷം മറ്റാര്‍ക്ക് ആണ് ഉണ്ടാകേണ്ടത് എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

നര്‍ത്തകിയും മോഡലുമായ മൃദുല സ്റ്റാര്‍ മാജിക് എന്ന ഗെയിം ഷോയിലൂടെയും ആരാധകരെ സമ്പാദിച്ചിട്ടുണ്ട്. മലയാളം, തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് എങ്കിലും കൂടുതല്‍ സുപരിചിതയായത് മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെയായിരുന്നു. പതിനഞ്ചാം വയസിലാണ് ‘ജെനിഫര്‍ കറുപ്പയ്യ’ എന്ന തമിഴ് സിനിമയില്‍ മൃദുല വേഷമിടുന്നത്. ‘കടന്‍ അന്‍പൈ മുറിക്കും’ എന്ന ചിത്രത്തിലും താരം വേഷമിട്ടു. സെലിബ്രേഷന്‍, കൗമുദി എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചു. കല്യാണ സൗഗന്ധികം എന്ന സീരിയലിലൂടെയായിരുന്നു മൃദുല മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *