Breaking News

ഹൈദരാബാദിനെ ‘ഭാഗ്യനഗർ’ എന്ന് പുനർനാമകരണം ചെയ്യും; യോഗി ആദിത്യനാഥ്

ഹൈദരാബാദ്: ബിജെപി ഹൈദരാബാദില്‍ ഭരണത്തില്‍ കയറിയാൽ ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുകയുണ്ടായി. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജി.എച്ച്.എം.സി) തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് യോഗി ഈകാര്യം പറയുകയുണ്ടായത്.

‘ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യാമോ എന്ന് ചിലർ എന്നോട് ചോദിച്ചു. ഞാൻ അവരോട് തിരികെ ചോദിച്ചു,’എന്തുകൊണ്ട് പറ്റില്ല എന്ന്?’, ഉത്തർപ്രദേശിൽ ബി.ജെ.പി അധികാരത്തിൽ വന്നശേഷം ഞങ്ങൾ ഫൈസാബാദിനെ അയോധ്യ എന്നും അലഹബാദിനെ പ്രയാഗ്രാജ് എന്നും പുനർനാമകരണം ചെയ്തെന്ന് ഞാൻ അവരോട് പറഞ്ഞെന്ന് യോഗി ആദിത്യനാഥ് പറയുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *