തദ്ദേശ തെരഞ്ഞെടുപ്പിൽ മാന്യതയുള്ള സ്ഥാനാർത്ഥിക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ്. മാന്യതയുള്ള സ്ഥാനാർത്ഥിക്കാണ് താൻ വോട്ട് ചെയ്യുകയെന്നും എം.എൽ.എ പറഞ്ഞു.
യുഡിഎഫും എൽഡിഫും കള്ളന്മാരാണ്, തമ്മിൽ ഭേദം തൊമ്മൻ എന്നു പറഞ്ഞാണ് വോട്ട് ചെയ്യുന്നതെന്നും പി.സി ജോർജ് പ്രതികരിച്ചു. റിപ്പോർട്ടർ ടിവി മോർണിംഗ് റിപ്പോർട്ടറിലായിരുന്നു പിസി ജോർജിന്റെ പ്രതികരണം.
തദ്ദേശ തെരഞ്ഞെടുപ്പിൽ എല്ലാം വ്യക്തിയധിഷ്ഠിത വോട്ടാണ്. രാഷ്ട്രീയമായി ചിന്തിച്ച് വോട്ട് ചെയ്യുന്നവർ അത് ചെയ്യുമെന്നും എം.എൽ.എ പറഞ്ഞു.
ഇബ്രാഹിം കുഞ്ഞ്, കമറുദ്ദീൻ ഇവർക്കെതിരെയെല്ലാമുള്ള കേസ് ശക്തമയത് എൽഡിഎഫിന് മേൽക്കൈ ഉണ്ടാക്കുന്നതാണെന്നും പിസി ജോർജ് പറഞ്ഞു.