സോളാർ കേസുമായി ബന്ധപ്പെട്ട് കെ ബി ഗണേഷ് കുമാറിനെതിരെ സി മനോജ് കുമാർ നടത്തിയ വെളിപ്പെടുത്തൽ തള്ളി സരിത എസ് നായർ.
ശരണ്യ മനോജ് കോൺഗ്രസ് ബി വിട്ട് കോൺഗ്രസിൽ ചേർന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു വെളിപ്പെടുത്തൽ എന്നും അക്കാലത്ത് തനിക്ക് സംരക്ഷണം നൽകിയതിൽ പ്രധാനിയായിരുന്നു ശരണ്യ മനോജെന്നും സരിത പറഞ്ഞു.
യുഡിഎഫ് നേതാക്കൾക്കെതിരെ മൊഴി കൊടുക്കരുതെന്ന് സമ്മർദ്ദമുണ്ടായിരുന്നു. മനോജ് കുമാർ കേസ് അട്ടിമറിക്കാൻ കൂട്ടു നിന്ന ആളാണ്. താൻ ആരുടെയും കളിപ്പാവയല്ലെന്നും സരിത പറഞ്ഞു..
ഗണേഷ് കുമാറുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നെന്നും സരിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മനോജ് കുമാറിന്റെ ഫോൺ വിളികൾ പരിശോധിക്കണം.
തെളിവ് പുറത്തുവിടാൻ താൻ ഫെനി ബാലകൃഷ്ണനെ വെല്ലുവിളിക്കുന്നു. എല്ലാം അന്വേഷിക്കട്ടെയെന്നും പരാതിക്കാരി പറഞ്ഞു.