Breaking News

നെയ്യാര്‍ സഫാരി പാര്‍ക്കില്‍ കടുവ ചാടിപ്പോയ സംഭവം : അട്ടിമറിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

നെയ്യാര്‍ സഫാരി പാര്‍ക്കില്‍ കടുവ ചാടിപ്പോയ സംഭവത്തില്‍ അട്ടിമറിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടിന്റെ ബലക്ഷയം കാരണമാണ് കടുവ പുറത്തേക്ക് കടന്നത്. ചീഫ് വെല്‍ഡ് ലൈഫ് വാര്‍ഡന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. കര്‍ണാടക മോഡല്‍ റെസ്‌ക്യൂ സെന്റര്‍ ആരംഭിക്കുക, സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക എന്നതടക്കമുള്ള ഒന്‍പത് ശുപാര്‍ശകള്‍ മുന്നോട്ട് വെക്കുന്നതാണ് ചീഫ് വെല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ട്.

വയനാട്ടില്‍ നിന്ന് നെയ്യാര്‍ സഫാരി പാര്‍ക്കില്‍ എത്തിച്ച കടുവയാണ് കൂട്ടില്‍ നിന്നും രക്ഷപ്പെട്ടത്. രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ചാണ് പിടികൂടിയത്. മണിക്കൂറുകള്‍ നിരീക്ഷിച്ച ശേഷമാണ് കടുവയെ വെടിവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *