Breaking News

‘ഇടനിലക്കാര്‍ രാജ്യത്തെ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്’; കര്‍ഷക മാര്‍ച്ചിനെതിരെ വി മുരളീധരന്‍

ന്യൂഡൽഹി : കർഷകർ നടത്തുന്ന മാര്‍ച്ചിനെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരന്‍. പഞ്ചാബ്, ഹരിയാന ഉള്‍പ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ നടത്തിയ മാര്‍ച്ചിന് പിന്നില്‍ ഇടനിലക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.

ഇടനിലക്കാര്‍ രാജ്യത്തെ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന കര്‍ഷക നിയമം കര്‍ഷകര്‍ക്ക് അനുകൂലമായതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേരളത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടുമെന്നും മുരളീധരന്‍ അവകാശപ്പെട്ടു.കിഫ്ബിയുടെ മസാല ബോണ്ടിലടക്കം രാഷ്ട്രീയ ഇടപെടലോടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തിക്കുന്നതെന്ന ധനമന്ത്രി തോമസ് ഐസകിന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *