തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളത്തോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തുടര്‍ന്ന് ശക്തി പ്രാപിച്ച് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഡിസംബര്‍ രണ്ടോടെ തമിഴ്‌നാട്-പുതുച്ചേരി തീരത്ത് എത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ സാധാരണ മഴയ്ക്കുള്ള സാധ്യത മാത്രമാണ് പ്രവചിക്കപ്പെട്ടത്. ചൊവാഴ്ച്ച സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴമുന്നറിയിപ്പ് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറില്‍ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല.
