Breaking News

മഹാരാഷ്ട്രയില്‍ ഇന്ന് 5,965പേര്‍ക്ക് കോവിഡ്, ആന്ധ്രയില്‍ 635 കോവിഡ് കേസുകള്‍ മാത്രം

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 5,965 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 3,937പേര്‍ കോവിഡ് രോഗമുക്തരായി. 75പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. 18,14,515പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം ബാധിച്ചത്. 16,76,564പേര്‍ രോഗമുക്തരായി. 89,905പേര്‍ ചികിത്സയിലാണ് കഴിയുന്നത്. 46,986 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു.

എന്നാൽ അതേസമയം കേരളത്തില്‍ ഇന്ന് 6,250പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 25 മരണവും സ്ഥിരീകരിച്ചു. 5,474പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്.

ഡല്‍ഹിയില്‍ ഇന്ന് 4,998പേര്‍ക്കാണ് രോഗം ബാധിച്ചത്. 6,512പേര്‍ രോഗമുക്തരായി. 89പേര്‍ മരിച്ചു. 5,61,742പേര്‍ക്കാണ് ഡല്‍ഹിയില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. 5,16,166പേര്‍ രോഗമുക്തരായി. 8,998പേര്‍ മേരിച്ചു. 36,578പേര്‍ ചികിത്സയിലുണ്ട്.

എന്നാൽ അതേസമയം, കോവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന ആന്ധ്രാപ്രദേശില്‍ ആശ്വാസകരമായ കണക്കുകളാണ്. ദിനംപ്രതി സംസ്ഥാനത്തെ കോവിഡ് വ്യാപനം കുറയുകയാണ്. 635കേസുകളാണ് ഇന്ന് ആന്ധ്രാപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1,186പേര്‍ രോഗമുക്തരായി. 8,67,063പേര്‍ക്കാണ് ആന്ധ്രയില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. 11,571പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. 8,48,511പേര്‍ രോഗമുക്തരായി. 6,981പേര്‍ കോവിഡ് ബാധിച്ചു മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *