Breaking News

‘ലവ് ജിഹാദ്’ ക്രിമിനൽ കുറ്റം; പത്ത് വർഷം വരെ തടവുശിക്ഷ, ഓർഡിനൻസിനു ഗവർണറുടെ അംഗീകാരം

വിവാഹത്തിനായി മതപരിവർത്തനം നടത്തുന്നതിനെതിരെ ഉത്തർപ്രദേശ് സർക്കാർ കൊണ്ടു വന്ന ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍. യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ ശനിയാഴ്ച ഓർഡിനൻസിനു അംഗീകാരം നൽകി.

ഇതോടെ വിവാഹത്തിനായുള്ള മതംമാറ്റം 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാകും. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്.

വിവാഹത്തിനായുള്ള നിർബന്ധിത മതപരിവർത്തനത്തിന് 1 മുതൽ 5 വർഷം വരെ തടവും 15,000 രൂപ പിഴയും ലഭിക്കും. എസ്‌സി, എസ്ടി സമുദായത്തിലെ പ്രായപൂർത്തിയാകാത്തവരെയും സ്ത്രീകളെയും ഇങ്ങനെ മതപരിവർത്തനം നടത്തിയാൽ 3 മുതൽ 10 വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.

പ്രായപൂർത്തിയായവർ ആരെ ജീവിതപങ്കാളിയാക്കണമെന്ന തീരുമാനം അവരുടെ ഭരണഘടനാപരമായ അവകാശത്തിന്റെ ഭാഗമാണെന്നും അതിൽ ഇടപെടാൻ സർക്കാരിനും മറ്റുള്ളവർക്കും അവകാശമില്ലെന്ന അലഹാബാദ് ഹൈക്കോടതി വിധിക്കു പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഓർഡിനൻസിന്റെ കരടിന് ഉത്തർ പ്രദേശ് സർക്കാർ അംഗീകാരം നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *