Breaking News

വി.വി രാജേഷിന് ഇരട്ട വോട്ട്; മുനിസിപ്പാലിറ്റി ആക്ട് ലംഘിച്ചതായി കണ്ടെത്തി

തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് ജനവിധി തേടുന്ന ബിജെപി ജില്ലാ പ്രസിഡണ്ട് വി.വി രാജേഷിന് രണ്ട് അഡ്രസിൽ വോട്ട്. ഇതോടെ കേരള മുനിസിപ്പാലിറ്റി ആക്ട് ലംഘിച്ചതായി തെളിഞ്ഞു.

പൂജപ്പുര വാര്‍ഡില്‍ നിന്നുമാണ് വിവി രാജേഷ് ജനവിധി തേടുന്നത്. നവംബര്‍ പത്തിന് അന്തിമ വോട്ടര്‍ പട്ടിക പ്രഖ്യാപിച്ചപ്പോഴാണ് വിവി രാജേഷ് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലേയും തിരുവനന്തപുരം കോര്‍പ്പറേഷനിലേയും വോട്ടര്‍പട്ടികയിലും ഉണ്ട്.

നെടുമങ്ങാട്ടുള്ള മായ എന്ന കുടുംബവീടിന്റെ വിലാസത്തിൽ മുനിസിപ്പാലിറ്റിയിലെ 16-ാം വാർഡായ കുറളിയോട് വോട്ടർപട്ടികയിലെ ഒന്നാം ഭാഗത്തിൽ ക്രമ നമ്പർ 72 ആയി വേലായുധൻ നായർ മകൻ രാജേഷ് (42 വയസ്സ്‌) എന്ന് ചേർത്തിട്ടുണ്ട്.

പൂജപ്പുര വാർഡിൽ മത്സരിക്കാനായി നാമനിർദേശ പത്രിക സമർപ്പിച്ചതിൽ കോർപറേഷനിലെ 82-ാം നമ്പർ വാർഡായ വഞ്ചിയൂരിലെ എട്ട് ഭാഗങ്ങളുള്ള വോട്ടർപട്ടികയിൽ മൂന്നാം ഭാഗത്തിൽ രാജേഷ് എന്ന വിലാസത്തിൽ 1042-ാം ക്രമ നമ്പരായി വേലായുധൻ നായർ മകൻ വി വി രാജേഷ് എന്നാണുള്ളത്‌.

Leave a Reply

Your email address will not be published. Required fields are marked *