Breaking News

സജി ചെറിയാൻ വീടിനു മുന്നിൽ കളിക്കാൻ വരുമായിരുന്നുവെന്ന് സരിത; സരിത പറഞ്ഞതൊന്നും പുറത്തു പറയില്ലെന്ന് സജി

സോളാർ കേസിലെ പ്രതി സരിത എസ് നായർ തന്നോട് പറഞ്ഞ കാര്യങ്ങളൊന്നും പുറത്തുപറയില്ലെന്ന് സജി ചെറിയാൻ എം എൽ എ. സരിത തന്റെ നാട്ടുകാരി ആണെന്നും പല ആവശ്യങ്ങൾക്കായി അവർ തന്നെ വന്ന് കണ്ടിട്ടുണ്ടെന്നുമാണ് സജി ചെറിയാൻ വ്യക്തമാക്കുന്നത്. തന്റെ വീടിനു മുന്നിലെ ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാനെത്തുമായിരുന്ന സജിയെ പരിചയമുണ്ടെന്ന് സരിതയും സമ്മതിച്ചു.

‘സജി ചെറിയാന്റെ നാട്ടുകാരിയാണ് ഞാൻ. ഞാൻ പഠിച്ച് വളർന്നതൊക്കെ അവിടെയാണ്. എന്റെ വീടിന്റെ മുന്നിലുള്ള ഗ്രൗണ്ടിലായിരുന്നു സജി ചെറിയാൻ ഫുറ്റ്ബോൾ കളിക്കാൻ വന്നിരുന്നത്. കോളെജിൽ എന്റെ സീനിയർ ആയിരുന്നു. ഞങ്ങൾ തമ്മിൽ രാഷ്ട്രീയ കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല‘- സരിത പറയുന്നു.

സരിതയുടെ പ്രതികരണത്തിനു പിന്നാലെ സജിയും ഇതുതന്നെയാണ് വ്യക്തമാക്കിയത്.‘ സരിത എന്റെ നാട്ടുകാരിയാണ്. ഞങ്ങൾ തമ്മിൽ പലപ്പോഴും കണ്ടിട്ടും സംസാരിച്ചിട്ടുമുണ്ട്. എന്നോട് അവർ പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. പക്ഷേ, അതൊന്നും പുറത്തു പറയില്ല. സരിത എന്നെ വന്നു കാണുമ്പോൾ ഞാൻ സി പി എമ്മിന്റെ ജില്ലാ സെക്രട്ടറി ആയിരുന്നു.‘- സജി വ്യക്തമാക്കി.

സജി ചെറിയാനുമായി സരിതയ്ക്കുണ്ടായിരുന്നത് അടുത്ത ബന്ധമാണെന്നും സജി വിളിച്ചിട്ട് സരിത അയാളെ കാണാൻ പലപ്പോഴും പോയിട്ടുണ്ടെന്നും കെ ബി ഗണേഷ്‌കുമാറിന്റെ ബന്ധുവും കേരള കോണ്‍ഗ്രസ് ബി) മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സി. മനോജ് കുമാർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും പ്രതികരണമറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *