Breaking News

അഴിമതി സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ തുറന്ന് കാട്ടി; വിജിലന്‍സ് അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് വി. മുരളീധരന്‍

സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി തന്നെ തുറന്ന് കാണിക്കപ്പെട്ടിരിക്കുന്നുവെന്നും സംസ്ഥാന വിജിലന്‍സ് അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും കേന്ദ്ര മന്ത്രി വി.മുരളീധരന്‍. മുഖ്യമന്ത്രിയുടെ വകുപ്പ് നടത്തുന്ന അന്വേഷണത്തിനെതിരെ ധനമന്ത്രി രംഗത്ത് വന്നത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്നതിന് തെളിവാണ്. മുഖ്യമന്ത്രി ധനമന്ത്രിയെ പുറത്താക്കണമെന്നും വിജിലന്‍സ് അന്വേഷണം തുടരണമെന്നും വി മുരളീധരന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്രം ശ്രമിക്കുന്നു എന്ന രാഷ്ട്രീയ ആരോപണം ഇനി നിലനില്‍ക്കില്ല. കെഎസ്എഫ്ഇ വിഷയത്തില്‍ ഇഡി അന്വേഷണം നടത്തുമോ എന്ന ചോദ്യത്തിന് കേന്ദ്ര മന്ത്രിസഭയുടെ ഭാഗമായതിനാല്‍ മറുപടി പറയാനില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *