നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയിൽ 9 ജനറൽ വാർഡുകളിൽ വനിതകളെ പോരാട്ടത്തിന് ഇറക്കി മുന്നണികൾ. 39 വാർഡുകളുള്ള നഗരസഭയിൽ 20 വാർഡുകളിലെ വനിതാ സംവരണത്തിന് പുറമേയാണിത്. കോൺഗ്രസ്- 4, എൽഡിഎഫ്- 2, ബിജെപി- 3 എന്നിങ്ങനെയാണ് ജനറൽ വാർഡുകളിൽ വനിതകളെ മത്സരിപ്പിക്കുന്നത്.
ഇതിൽ രണ്ടു പേർ ഒഴികെ മറ്റുള്ള എല്ലാവരും കഴിഞ്ഞ കൗൺസിലിലെ അംഗങ്ങളാണ്. മന്നൂർക്കോണം, തറട്ട, ഇടമല, മാർക്കറ്റ്, പത്താംകല്ല് വാർഡുകളിൽ കോൺഗ്രസും മന്നൂർക്കോണം, പൂവത്തൂർ വാർഡുകളിൽ എൽ.ഡി.എഫും മുഖവൂർ, വാണ്ട, ചിറയ്ക്കാണി വാർഡുകളിൽ ബി.ജെ.പിയും വനിതകളെ രംഗത്തിറക്കിയാണ് ജനവിധി തേടുന്നത്