വെള്ളനാട്: വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ പ്രചാരണം ശക്തിപ്പെടുത്തി മുന്നണികൾ സജീവമായി. കാട്ടാക്കട, പൂവച്ചൽ, വെള്ളനാട്, ആര്യനാട്, കുറ്റിച്ചൽ, ഉഴമലയ്ക്കൽ, തൊളിക്കോട്, വിതുര എന്നീ പഞ്ചായത്തുകളാണ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്നത്. 16 വാർഡുകളുള്ള ബ്ലോക്കിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 8 സീറ്റുകൾ വീതമാണ് എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾക്ക് ലഭിച്ചത്. തുടർന്ന് നടന്ന നറുക്കെടുപ്പിൽ പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫിനും വൈസ് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിനും ലഭിച്ചു.
യു.ഡി.എഫിൽ ഘടകകക്ഷികൾക്ക് സീറ്റ് ഇല്ലാത്തതിനാൽ മുഴുവൻ വാർഡുകളിലും കോൺഗ്രസ് സ്ഥാനാർഥികൾ ആണ് മത്സരരംഗത്തിറങ്ങിയിരിക്കുന്നത്. എൽ.ഡി.എഫിൽ പൂവച്ചൽ, ആര്യനാട്, ചക്രപാണിപുരം ഡിവിഷനുകളിൽ സി.പി.ഐയും ഉറിയാക്കോട് ഡിവിഷനിൽ ജനതാദൾ (എസ്) മാണ് മത്സരിക്കുന്നത്. ശേഷിച്ച 12 സീറ്റുകളിലാണ് സി.പി.എം സ്ഥാനാർഥികൾ ജനവിധി തേടുന്നത്. എൻ.ഡി.എയിൽ
ചകപാണിപുരം ഡിവിഷനിൽ ബി.ഡി.ജെ.എസും ശേഷിച്ച 15 സീറ്റുകളിൽ ബി.ജെ.പി സ്ഥാനാർഥികളും ആണ് മത്സരരംഗത്ത്.