Breaking News

ഇന്ധന വില കുതിക്കുന്നു; 9 ദിവസത്തിനുള്ളിൽ വില കൂടിയത് 8 തവണ

രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. കഴിഞ്ഞ ഒമ്പത് ദിവസത്തിനുള്ളിൽ എട്ട് തവണയാണ് വില കൂടിയത്. പെട്രോളിന് ഒരു രൂപ 12 പൈസയും, ഡീസലിന് ഒരു രൂപ 80 പൈസയും വർധിച്ചു.

അന്താരാഷ്ട്ര വിപണിയിൽ വില കൂടിയതാണ് വിലവർധനയ്ക്ക് കാരണമായി കമ്പനികൾ പറയുന്നത്. ബാരലിന് വില 48 ഡോളറായി ഉയർന്നു. രാജ്യത്ത് നവംബറിൽ പെട്രോൾ ഉപയോഗം 4.5ശതമാനം ഉയർന്നു.

എന്നാൽ ഡീസൽ ഉപയോഗം മുൻ വർഷത്തെക്കാൾ 7.3 ശതമാനം കുറഞ്ഞു.വില വർധിച്ചതോടെ കൊച്ചി നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 82.38 രൂപയായി. തിരിവനന്തപുരത്ത് 83 രൂപയാണ് വില. വാക്സിന്റെ വരവ് ഇന്ധന വില വീണ്ടും ഉയർത്തുമെന്നാണ് പ്രതീക്ഷ.

കോവിഡ് ലോക്ഡൗൺ ഭാഗമായി ഇന്ധന ഉപഭോഗത്തിൽ വന്ന കുറവിനെത്തുടർന്ന് വില താഴ്ന്നതോടെ എണ്ണ ഉൽപാദകരായ ഒപെക് ഉൽപാദനം വെട്ടിക്കുറച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *