സർക്കാരിനെ തിരുട്ട് ഗ്രാമത്തോട് ഉപമിച്ച് ബിജെപി ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസ്. കള്ളപ്പണം വെളുപ്പിക്കുന്നത് സർക്കാരിന്റെ ഔദ്യോഗിക പരിപാടി.
സർക്കാർ സ്ഥാപനങ്ങളായ കെഎസ്എഫ്ഇയും ഊരാളുങ്കൽ സൊസൈറ്റിയും ഇതിനായി ഉപയോഗിച്ചു. പ്രകടന പത്രികയിൽ ഇല്ലാത്തത് പോലും ഈ സർക്കാർ നടപ്പാക്കി എന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയാണെന്നും ഒരാഴ്ചയിലധികമായി വിജിലൻസ് നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങൾ പുറത്ത് വിടാൻ മുഖ്യമന്ത്രി തയാറാവണമെന്ന് ബിജെപി ആവശ്യപ്പെടുന്നുവെന്നും കൃഷ്ണദാസ് പത്തനംതിട്ട യിൽ പറഞ്ഞു.