Breaking News

ഉദ്ദേശശുദ്ധിയിൽ സംശയം; അസ്വാഭാവികം, അപലപനീയം, കെ.എസ്.എഫ്.ഇ റെയ്ഡിനെതിരെ സിപിഐ

കെഎസ്എഫിയിലെ വിജിലൻസ് റെയ്ഡിൻറെ ഉദ്ദേശശുദ്ധി സംശയത്തിലെന്ന് സിപിഐ മുഖപത്രം. ‘വിവാദത്തിന് ഇന്ധനം പകർന്ന റെയ്ഡ്’ എന്ന തലക്കെട്ടിലാണ് ജനയുഗത്തിന്റെ മുഖപ്രസംഗം.

പിന്നിൽ രാഷ്ട്രീലക്ഷ്യമുണ്ടോ എന്ന് സംശയമുണ്ടെന്ന് സിപിഐ മുഖപത്രം വ്യക്തമാക്കി. റെഡ്ഡ് പ്രതിപക്ഷത്തിൻറെ വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതാണ്. പൊൻമുട്ടയിടുന്ന താറാവായ കെഎസ്എഫ്ഇയെ തകർക്കാൻ അനുവദിക്കില്ലെന്നും മുഖപത്രത്തിൽ പറയുന്നു.

കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും നേതൃത്വത്തിൽ കേരള രാഷ്ട്രീയത്തിൽ കൊടുമ്പിരികൊള്ളുന്ന വിവാദ വ്യവസായത്തിന് ഇന്ധനം പകർന്നുനൽകുന്ന സംഭവമായി കെ.എസ്.എഫ്.ഇയിൽ കഴിഞ്ഞ ദിവസം വിജിലൻസ് നടത്തിയ സംഘടിത റെയ്ഡ്- എന്ന് മുഖപ്രസംഗം വിമർശിക്കുന്നു.

കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ അട്ടിമറിക്കലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾക്ക് പിന്നിലെങ്കിൽ അത് അനുവദിക്കാനാകില്ലെന്നും മുഖപ്രസം​ഗത്തിൽ പറയുന്നു.

റെയ്ഡിൽ സിപിഎമ്മിൽ തന്നെ അതൃപ്തി പുകയുന്നതിനിടെയാണ് സിപിഐയുടെ പ്രതികരണം. അതിനിടെ, റെയ്ഡ് വിവാദം സിപിഎം ഇന്ന് ചർച്ച ചെയ്യും. ‌

Leave a Reply

Your email address will not be published. Required fields are marked *