വോട്ടര്‍മാര്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ട്വന്റി-ട്വന്റി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 600 വോട്ടര്‍മാര്‍ക്ക് സംരക്ഷണമൊരുക്കണം എന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
പോളിംഗ് ദിനത്തില്‍ സുരക്ഷ നല്‍കണമെന്നാണ് ആവശ്യം. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 5, 6, 7, 8, 11 വാര്‍ഡുകളിലെ വോട്ടര്‍മാര്‍ക്കാണ് സുരക്ഷയൊരുക്കേണ്ടത്. ട്വന്റി-ട്വന്റി ജനറല്‍ സെക്രട്ടറി അഗസ്റ്റിന്‍ ആന്റണിയാണ് ഹര്‍ജിക്കാരന്‍.