വളർത്തു നായക്കൊപ്പം കളിക്കുന്നതിനിടയിൽ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കാലിന് പരുക്ക്. മേജർ എന്ന വളർത്തുനായയ്ക്കൊപ്പം കളിക്കുന്നതിനിടെയാണ് കാലിന് പരുക്കേറ്റത്. അതേസമയം, ബൈഡന്റെ എല്ലുകൾക്ക് പൊട്ടലുകളില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
78കാരനായ ബൈഡന് ശനിയാഴ്ച നായ്ക്കൾക്കൊപ്പം കളിക്കുന്നതിനിടെയാണ് പരുക്കേറ്റത്. തുടർന്ന് ഇന്നലെ ബൈഡനെ എക്സ് റേയ്ക്കും സി.ടി. സ്‌കാനിങ്ങിനും വിധേയനാക്കി. പ്രാഥമിക എക്സ് റേ പരിശോധനയിൽ അസ്ഥിയ്ക്ക് പൊട്ടലുകളില്ലെന്ന് വ്യക്തമായതായി. ബൈഡന്റെ സ്വകാര്യ ഡോക്ടർ കെവിൻ ഒ കോണറിനെ ഉദ്ധരിച്ച് പ്രത്യേക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മേജർ, ചാമ്പ് എന്നിങ്ങനെ രണ്ടുനായകളാണ് ജോ ബൈഡനുള്ളത്. മേജറിനെ 2018ലാണ് ബൈഡൻ ദത്തെടുത്തത്. 2008ലാണ് ചാമ്പിനെ ബൈഡൻ വാങ്ങിയത്.