Breaking News

സൗരോര്‍ജ രംഗത്തെ മികവിന് വിക്രം സോളാറിനു അഞ്ച് പുരസ്‌കാരങ്ങള്‍

കൊച്ചി:ഇന്ത്യയിലെ പ്രമുഖ സൗരോര്‍ജ ഉപകരണ നിര്‍മാതാക്കളായ വിക്രം  സോളാര്‍ ലിമിറ്റഡിന് പിവി മൊഡ്യൂള്‍ ടെക് ഇന്ത്യ 2020 അവാര്‍ഡ്‌സില്‍ അഞ്ചു പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു. സോളാര്‍ പിവി മൊഡ്യൂള്‍ വിപണിയിലെ മികവിനും നേട്ടങ്ങള്‍ക്കും സോളാര്‍ ക്വാര്‍ട്ടര്‍ മാഗസിന്‍ ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരമാണിത്. പ്രമുഖ രാജ്യാന്തര സൗരോര്‍ജ കമ്പനികളെ പിന്തള്ളിയാണ് ഈ രംഗത്ത് ഏറെ ഖ്യാതിയുള്ള ഈ പുരസ്‌ക്കാരം വിക്രം സോളാര്‍ ലിമിറ്റഡ് സ്വന്തമാക്കിയത്. ഈ വര്‍ഷത്തെ ഏറ്റവും നവീനമായ സ്മാര്‍ട് ടെക്‌നോളജി, വേറിട്ടുനില്‍ക്കുന്ന സാങ്കേതിവിദ്യ, യൂട്ടിലിറ്റി സോളാര്‍ മൊഡ്യൂള്‍, ഈ വര്‍ഷത്തെ മികച്ച പാനല്‍ ഉല്‍പ്പാദകര്‍, ഉപകരണ നിര്‍മാണം എന്നിവയിലാണ് വിക്രം സോളാര്‍ പുരസ്‌ക്കാരങ്ങള്‍ നേടിയത്.

സാങ്കേതിക കണ്ടുപിടിത്തങ്ങളുടെയും മെച്ചപ്പെട്ട പ്രവര്‍ത്തന കാര്യക്ഷമതയുടെയും വെല്ലുവിളികള്‍ അതിജീവിച്ചു വിജയം നേടിയ കമ്പനികളില്‍ നിന്നുള്ള വ്യക്തികള്‍, പ്രാജക്ടുകള്‍, സാങ്കേതികവിദ്യകള്‍, ഉല്‍പ്പന്നങ്ങള്‍  എന്നിവയാണ് പുരസ്‌ക്കാരങ്ങള്‍ക്ക് പരിഗണിച്ചത്. ഈ അംഗീകാരം തങ്ങളുടെ കഠിനാധ്വാനത്തിനും ഇന്ത്യയുടെ സൗരോര്‍ജ്ജ വിപ്ലവത്തിന്റെ ഭാഗമാകാനുള്ള പ്രതിബദ്ധതയ്ക്കുമുള്ള തെളിവാണെന്ന് വിക്രം സോളാര്‍ സിഇഒ സായിബാബ വുടുകുറി പറഞ്ഞു.  

Leave a Reply

Your email address will not be published. Required fields are marked *