കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അധ്യാപക നിയമന നടപടിയിൽ അഴിമതി ആരോപിച്ച് എംഎസ്എഫും കെഎസ്‌യുവും മലപ്പുറം തേഞ്ഞിപ്പത്തെ യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് ഉപരോധ സമരം നടത്തി. സംവരണ നിയമങ്ങളും, ഭരണഘടനയും വെല്ലുവിളിച്ചു കൊണ്ടാണ് അധ്യാപക നിയമനമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
സർവകലാശാലയിലെ 116 അധ്യാപക തസ്തികകളിലേക്കുള്ള നിയമനങ്ങൾക്കാണ് ഇന്ന് അഭിമുഖ പരീക്ഷ നടത്തിയത്. ഇതിൽ 33 തസ്തികകൾ സംവരണ കമ്മിയുള്ളതിൽപ്പെടും. ഇത്തരത്തിൽ കാലങ്ങളായുണ്ടായ സംവരണ കമ്മി നികത്തിക്കൊണ്ട് നിയമനം നടത്തണമെന്നാണ് ആവശ്യം. തുടർ ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.