Breaking News

വി.വി രാജേഷിന് മൂന്ന് സ്ഥലങ്ങളിൽ വോട്ട്; അയോഗ്യനാക്കാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ, സ്ഥാനാർഥിത്വം റദ്ദാക്കണമെന്ന് സിപിഐ

തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർഥിയും ബി.ജെ.പി ജില്ലാ പ്രസിഡന്റുമായ വി.വി രാജേഷിന് മൂന്നിടങ്ങളിൽ വോട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥിരീകരിച്ചു.

നവംബർ പത്തിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലും തിരുവനന്തപുരം കോർപറേഷനിലെ രണ്ട് വാർഡിലെ വോട്ടർപട്ടികയിലും പേരുണ്ട്.

മൂന്ന് സ്ഥലത്ത് വോട്ടുണ്ടെങ്കിലും അത് സ്ഥാനാർഥിയെ അയോഗ്യനാക്കാൻ കാരണമല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്.

മൂന്ന് സ്ഥലങ്ങളിൽ വോട്ടു ചെയ്താൽ മാത്രമേ നിയമ ലംഘനമാകുള്ളൂ എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.
രാജേഷ് കേരള മുനിസിപ്പാലിറ്റി ആക്ട്‌ ലംഘിച്ചതായി തെളിഞ്ഞു.

രാജേഷിന്റെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷന്‌ പരാതി ലഭിച്ചിട്ടുണ്ട്‌. സിപിഐ ജില്ലാസെക്രട്ടറി ജി ആർ അനിലാണ്‌ പരാതി നൽകിയത്‌.

Leave a Reply

Your email address will not be published. Required fields are marked *