Breaking News

തിരഞ്ഞെടുപ്പ് പോസ്റ്ററിലെ ഒരു ബ്ലാക് ആന്റ് വൈറ്റ് തരംഗം

കരുവേലിപ്പടി: പുത്തൻ ആശയങ്ങൾ കൊണ്ടും വൈവിധ്യങ്ങളായ ഡിസൈനുകൾ ഒരുക്കിയും തിരഞ്ഞെടുപ്പ് പോസ്റ്റർ രംഗം ശ്രദ്ധേയമാണ്. ഓരോ സ്ഥാനാർത്ഥികളും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തവും ഏറ്റവും ആകർഷകവുമായ പോസ്റ്റർ ഡിസൈനുകളാണ് ഇറക്കിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ പോസ്റ്റർ രംഗം പുതിയ പുതിയ ഡിസൈൻ വഴികളിലൂടെ സഞ്ചരിക്കുന്നതിനിടയിൽ ഒരു പഴയകാല പോസ്റ്റർ ഇറക്കി ജനശ്രദ്ധ നേടിയിരിക്കുകയാണ് കൊച്ചി കോർപ്പറേഷൻ 10-ആം ഡിവിഷൻ ഇടതുപക്ഷ സ്ഥാനാർത്ഥി പി.എസ്. ഗിരീഷ്.

മതിലിൽ ഒട്ടിച്ചുവെച്ചത് കണ്ടാൽ, ഒറ്റനോട്ടത്തിൽ 1970കളിലെ ഒരു തിരഞ്ഞെടുപ്പ് രംഗമാണെന്നേ തോന്നുകയുള്ളു. അക്ഷരങ്ങളും ഫോട്ടോയും ഉൾപ്പെടെ സകലകാര്യങ്ങളും മൂന്ന് പതിറ്റാണ്ടിന്റെ പഴക്കത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. പ്രായമായവർക്ക് അവരുടെ പഴയ കാലത്തേക്ക് എത്തിനോക്കാനും പുതുതലമുറയ്ക്ക് പഴയ പ്രചരണരംഗം പരിചയപ്പെടുത്താനും ഈ പോസ്റ്റർ സഹായിക്കും. വോട്ട് അഭ്യർത്ഥിക്കുന്നതിനോടൊപ്പം പഴയകാല ഓർമ്മകൾ കൂടി പകരുകയാണ് വ്യത്യസ്തമായ ഈ പോസ്റ്റർ. സുജീഷ് കുമാർ, നോബിൾ രാജൻ എന്നിവരുടെ ആശയത്തിൽ സുധിറാണ് ഡിസൈൻ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *