Breaking News

ഊർമിള മതോണ്ട്കർ ശിവ സേനയിൽ ചേർന്നു

മുംബൈ: ബോളിവുഡ് താരം ഊർമിള മതോണ്ട്കർ ശിവസേനയിൽ ചേർന്നിരിക്കുന്നു. അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിലാണ് ഊർമിള പാർട്ടി അം​ഗത്വം സ്വീകരിച്ചിരിക്കുന്നത്. അംഗത്വം സ്വീകരിച്ചയുടനെ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് ഊർമിളയെ പാർട്ടി നോമിനേറ്റ് ചെയ്യുകയുണ്ടായി. ഗവർണർ ബി.എസ് കോഷിയാരിക്ക് സർക്കാർ ഇതുസംബന്ധിച്ച് കത്തയച്ചു.

ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ ‘ശിവ് ബന്ധൻ’ കെട്ടിക്കൊണ്ടാണ് ഊർമിളയെ സ്വീകരിച്ചത്. പ്രിയങ്ക ചതുർവേദി, കിശോരി പട്നേക്കർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിക്കുകയുണ്ടായി.

കഴിഞ്ഞ വർഷം മാർച്ച് 27ന് ഊർമിള കോൺ​ഗ്രസ് അം​ഗത്വം സ്വീകരിച്ചിരുന്നു. ഉടൻ തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നോർത്ത് മുംബൈയിൽ നിന്നും ബി.ജെ.പി നേതാവ് ഗോപാൽ ഷെട്ടിക്കെതിരെ മത്സരിച്ച് തോറ്റു. തുടർന്ന് കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജി വെച്ചു. പാർട്ടിയിൽ ചേർന്ന് 167 ദിവസത്തിനകമായിരുന്നു രാജി നൽകിയത്. ഇതിന് പിന്നാലെയാണ് ശിവസേനയിലേക്കുള്ള രം​ഗപ്രവേശം.

Leave a Reply

Your email address will not be published. Required fields are marked *